ചെങ്ങന്നൂർ വെൺമണിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ
ചെറിയനാട് കൊല്ലുകടവ് വരിക്കോലിൽ തെക്കേതിൽ അപ്പു(19) ആണ് 9 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. ചെങ്ങന്നൂർ വെൺമണി ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെൺമണി പോലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങളായി ബെംഗളുരിൽ നിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. പഠിക്കുന്ന കാര്യം അന്വേഷിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ ബംഗളൂരുവിൽ പോയി വന്നിരുന്നത്. ഇയാൾ ലഹരി എത്തിക്കുന്ന ഏജന്റ് മാത്രമാണോ എന്നും കുടുതൽ ആളുകളെ…

