Headlines

കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. 49 ഗ്രാം എംഡിഎംഎയുമായിട്ടാണ് പ്രതികൾ പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കർണാടകയിൽ നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന

Read More

പാലിയേക്കരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പുതുക്കാട്: പാലിയേക്കരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പുതുക്കാട് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി മാമ്പ്രക്കാരൻ വീട്ടിൽ 25 വയസുള്ള ആൽബിൻ, നെട്ടിശ്ശേരി പോർക്കളങ്ങാട് വീട്ടിൽ 25 വയസുള്ള ദിൽജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് നാല് ഗ്രാമോളം എംഡിഎംഎ പിടികൂടി.പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10 മണിയോടെ എംഡിഎംഎ വില്പന നടത്താൻ നിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് അരലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.വിദ്യാർത്ഥികളെയും യുവാക്കളെയും…

Read More

ഗുരുവായൂരിൽ 105 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ 105 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്…

Read More

മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി മാനന്തവാടിയിൽ പിടിയിലായി

മാനന്തവാടി: മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയിലായി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് 51.64 ഗ്രാം എംഡിഎംഎ പിടികൂടിയത്‌. മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ്‌ (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വില്‍പ്പനയ്ക്കായാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ പേരില്‍ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി പദംസിങ്, നര്‍കോട്ടിക് സെല്‍…

Read More

കോഴിക്കോട് എൻഐടിക്ക് സമീപം കാറിൽ കറങ്ങി എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് എൻഐടിക്ക് സമീപം വെള്ളലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. കാറിൽ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്സൈസ് അറിയിച്ചു. കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീനാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. കോഴിക്കോട് എൻഐടി ക്യാമ്പസ് പരിസരത്ത് കാറിൽ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.ഉത്തരമേഖല എക്സൈസ്…

Read More

സിനിമാ പ്രവർത്തകരാണെന്ന വ്യാജേന വാടകവീട്ടിൽ മയക്ക് മരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : സിനിമാ പ്രവർത്തകരാണെന്നവ്യാജേന വീട് വാടകയ്ക്കെ‌ടുത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തിയ 2 പേരെ പിടികൂടി. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ, നീറിക്കോട് സ്വദേശി നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. 19 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. ഇരുവരും സിനിമ പ്രവർത്തകരെന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്‌മരുന്ന് വില്പന നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.

Read More

കാസര്‍കോട് ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റിലായി

കാസര്‍കോട് ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റിലായി. 28.5 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പുലർച്ചെ 3.15ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് തുരുത്തിയിൽ വച്ചാണ് പടന്ന സ്വദേശി റസീൽ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ ചെറിയ പായ്ക്കറ്റുകളിലാക്കി പ്രതി വില്പന നടത്തിയിരുന്നു. നീലേശ്വരം എക്സൈസ് ഇൻസ്‌പെക്ടർ സുധീർ നേതൃത്വം കൊടുത്ത സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, സി കെ വി സുരേഷ്, സി ഇ ഒമാരായ പ്രസാദ്, ശൈലേഷ്…

Read More

പരിശോധനക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന് പോലീസ്; കൈയുറക്കുള്ളിൽ നിന്ന് പിടികൂടിയത് എംഡിഎംഎ

കൊച്ചി: പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ രണ്ട് പേരെ പിന്തുടർന്ന് പിടികൂടിയത് 25 ഗ്രാം എംഡിഎംഎ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി…

Read More

ബസ് യാത്രക്കാരിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്.മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Read More

ബത്തേരിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

ബത്തേരി: ബത്തേരിയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍ അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എൽ 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial