Headlines

യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല:മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

തിരുവനന്തപുരം:യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട്  ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട്…

Read More

സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കും വിരുദ്ധവുമായാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്; ചർച്ചകളിൽ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ചർച്ചകളിൽ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിൽ പുനരാലോചനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കും വിരുദ്ധവുമായാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇതിന് മുമ്പും സിപിഎം ചില മാധ്യമങ്ങളിലെ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും മൊത്തമായി ബഹിഷ്കരിച്ചിട്ടില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial