വിദ്യാർഥികൾ ആവേശത്തിൽ, 5 ലക്ഷം രൂപ വരെയുള്ള വമ്പൻ സമ്മാനങ്ങൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന്
തിരുവനന്തപുരം: സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12000 ത്തോളം സ്‌കൂളുകളിലും 1200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മൽസരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്‌കൂളുകളും കോളേജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്എംഎസ് മുഖേന യൂസർനെയിമും പാസ്‌വേഡും സെറ്റ് ചെയ്യണം. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. സ്കൂൾ, കോളേജ് നോഡൽ ഓഫീസർ ജനുവരി 12ന് രാവിലെ 10.30ന് ഐഡിയിൽ…

