ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്

Read More

മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി

വാഷിങ്ടന്‍: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. പ്രസിഡന്റ് ജോ ബൈഡനാണ് താരത്തിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്. മെസിയെ കൂടാതെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവര്‍ പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു. വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രസിഡന്റ് പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ മെസ്സി ചടങ്ങിനെത്തിയില്ല. നിലവില്‍…

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക് 

ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സോക്കറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതാണ് മെസ്സിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്. താരം ഇന്റർ മിയാമിയിലേക്ക് മാറിയതോടെ യുഎസിൽ കായികരംഗത്തെ അവബോധം വളർത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകളാണ് സൂപ്പർ താരത്തെ…

Read More

മെസി മാജിക് വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന തകർത്തത്. ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് അർജന്റീനൻ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടിൽ നിക്കോലാസ് ഗോൺസാലസിന്റെ പാസ്സിൽ നിന്നാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിക്കുന്നത്.എൻസോ ഫെർണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അർജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയുടെ തുടർച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കൻ…

Read More

മെസ്സിയുടെ ഗോളടി മേളം തുടരുന്നു, ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ് കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20-ാം മിന്നിട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി മത്സരം ആരംഭിച്ച് മൂന്നാം മിന്നിട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാർടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ മുന്നിലെത്തിച്ചത്….

Read More

ഇന്റർ മിയാമിയിൽ മെസിയുടെ അഴിഞ്ഞാട്ടം, ഇരട്ടഗോളുകളും അസിസ്റ്റുമായി മെസി

ഇന്റർ മിയാമിക്കു വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിലും തകർപ്പൻ പ്രകടനവുമായി ലയണൽ മെസി. ആദ്യത്തെ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ച ലയണൽ മെസി ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടന്ന ലീഗ് കപ്പിലെ മത്സരത്തിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകളുടെ വിജയവും സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് കൂടുതൽ ഒത്തിണക്കം വന്ന ഇന്റർ മിയാമിയെയാണ് കളിക്കളത്തിൽ കണ്ടത്. മത്സരത്തിൽ ആധിപത്യം…

Read More

ഇന്റർ മയാമിയിൽ അവസാന നിമിഷം ഫ്രീകിക്ക് വിജയഗോളുമായി മെസ്സിയുടെ സ്വപ്ന അരങ്ങേറ്റം

അവിശ്വസനീമായ പ്രകടനവുമായി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കായി അരങ്ങേറി ഇതിഹാസതാരം ലയണൽ മെസ്സി. അമേരിക്കൻ ക്ലബുകളും മെക്സിക്കൻ ക്ലബുകളും തമ്മിൽ നടക്കുന്ന ലീഗ് കപ്പ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തിൽ മെക്സിക്കൻ ക്ലബ് ക്രുസ് അസുളിനു എതിരെയാണ് മെസ്സി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്. മെസ്സിക്ക് ഒപ്പം സെർജിയോ ബുസ്കെറ്റ്സും മയാമിക്ക് ആയി പകരക്കാരനായി അരങ്ങേറ്റം കുറിച്ചു. ബാസ്കറ്റ് ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസ്, ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടക്കം സ്പോർട്സ് സിനിമ രംഗത്തെ…

Read More

സൂപ്പർ താരം ലയണൽ മെസ്സി ഇനി ഇന്റർ മിയാമിയ്ക്ക് സ്വന്തം

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇന്റര്‍ മിയാമിയ്ക്ക് സ്വന്തം .സൂപ്പർ താരം ലയണൽ മെസിയെ അവതരിപ്പിച്ച് മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമി. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമായി നൽകിയാണ് ഇന്‍റർ മിയാമി ലയണൽ മെസിയെ സ്വന്തമാക്കിയത്.യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. മെസ്സിയെ അവതരിപ്പിച്ച ചടങ്ങില്‍ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി 2025 വരെയുള്ള കരാറിലാണ് മെസ്സി ഇന്‍റർ മിയാമിക്കായി ബൂട്ട് കെട്ടുക‍. ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും നൽകിയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial