ലയണല്‍ മെസ്സി കോഹ്ലിക്കും സച്ചിനും ഒപ്പം ക്രിക്കറ്റ് കളിക്കും

മുബൈ: ഇന്ത്യൻ കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറില്‍ സാധ്യത തെളിയുന്നു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മൂന്നു നഗരങ്ങളില്‍ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തില്‍ ഫുട്ബോള്‍ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും. സംഘാടകർ നല്‍കുന്ന സൂചനയനുസരിച്ച്‌, ഏഴംഗ ടീമുകള്‍ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തില്‍ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട്…

Read More

മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസമായ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരുമാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. കേരളത്തിൽ 2 മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ…

Read More

‘ഡിയര്‍ ലാലേട്ടാ’ മോഹൻലാലിന് സമ്മാനമായി ലയണൽ മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി, വീഡിയോ

ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ഗിഫ്റ്റ് കിട്ടി. അതാണ് സോഷ്യൽ മീഡിയയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. പ്രിയ താരത്തിന്റെ ജേഴ്സി കയ്യിൽ കിട്ടിയ സന്തോഷം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. ‘ഡിയര്‍ ലാലേട്ടാ’ എന്നാണ് ജേഴ്സിയിൽ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍,…

Read More

മെസിയുടെ കേരള സന്ദര്‍ശനം; കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും…

Read More

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്

Read More

മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി

വാഷിങ്ടന്‍: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. പ്രസിഡന്റ് ജോ ബൈഡനാണ് താരത്തിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്. മെസിയെ കൂടാതെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവര്‍ പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു. വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രസിഡന്റ് പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ മെസ്സി ചടങ്ങിനെത്തിയില്ല. നിലവില്‍…

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക് 

ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സോക്കറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതാണ് മെസ്സിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്. താരം ഇന്റർ മിയാമിയിലേക്ക് മാറിയതോടെ യുഎസിൽ കായികരംഗത്തെ അവബോധം വളർത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകളാണ് സൂപ്പർ താരത്തെ…

Read More

മെസി മാജിക് വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന തകർത്തത്. ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് അർജന്റീനൻ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടിൽ നിക്കോലാസ് ഗോൺസാലസിന്റെ പാസ്സിൽ നിന്നാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിക്കുന്നത്.എൻസോ ഫെർണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അർജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയുടെ തുടർച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കൻ…

Read More

മെസ്സിയുടെ ഗോളടി മേളം തുടരുന്നു, ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ് കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20-ാം മിന്നിട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി മത്സരം ആരംഭിച്ച് മൂന്നാം മിന്നിട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാർടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ മുന്നിലെത്തിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial