ഇന്റർ മിയാമിയിൽ മെസിയുടെ അഴിഞ്ഞാട്ടം, ഇരട്ടഗോളുകളും അസിസ്റ്റുമായി മെസി
ഇന്റർ മിയാമിക്കു വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിലും തകർപ്പൻ പ്രകടനവുമായി ലയണൽ മെസി. ആദ്യത്തെ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ച ലയണൽ മെസി ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടന്ന ലീഗ് കപ്പിലെ മത്സരത്തിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകളുടെ വിജയവും സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് കൂടുതൽ ഒത്തിണക്കം വന്ന ഇന്റർ മിയാമിയെയാണ് കളിക്കളത്തിൽ കണ്ടത്. മത്സരത്തിൽ ആധിപത്യം…

