ഇതിഹാസത്തിൻ്റെ അവസാന ആട്ടത്തിലും നിറഞ്ഞ് ആടി മെസി, ഒരുഗോളും രണ്ട് അസിസ്റ്റും അവസാന മത്സരം അവിസ്മരണീയമാക്കി
രണ്ട് ദശാബ്ദക്കാലത്തെ ഫുട്ബോൾ കരിയറിന് വിരാമമിട്ട് ലയണൽ മെസി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി. ബെനിനെതിരായ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ മെസിയുടെ മികവിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.ലോകത്തെ കാൽക്കീഴിലാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി…

