രണ്ടര ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി വിദ്യാർത്ഥികൾക്ക് കൊടുത്തു;സ്‌കൂളിലെ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് അമിതമായി നേർപ്പിച്ച പാൽ നൽകുന്നതായി കാണിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഉച്ചഭക്ഷണ പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രധാനാധ്യാപിക മോണിക്ക സോണിയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ രണ്ട് അര ലിറ്റർ പാൽ പാക്കറ്റുകൾ വെള്ളം നിറച്ച ബക്കറ്റിലേക്ക് ഒഴിക്കുന്നു. വെള്ളം ചേർത്ത പാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്തു….

