‘നമ്മുടെ കേരളം’- എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ
തിരുവനന്തപുരം:പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ – ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികൾ, പെൻഷനുകൾ, ഫീസുകൾ, അപേക്ഷ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ആവശ്യമായ 150-ലധികം സേവനങ്ങൾ…

