മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യാം
1-ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് പോള്‍-ആപ്പ് (POL-APP) മുഖേനയോ, തുണ വെബ് പോര്‍ട്ടല്‍ മുഖനയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐ. എം.ഇ.ഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. 2-www.ceir.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യും. വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ ബ്ലോക്ക് സ്റ്റോളെന്‍/ലോസ്റ്റ് മൊബൈല്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും…

