നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം:ഫെബ്രുവരി 27 ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും 28 നു രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും ആണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 27 ന് രാവിലെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ആള്‍സെയിൻസ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്ബ, പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി…

Read More

കേരള പദയാത്രയുടെ സമാപന സമ്മേളനം ; നാളെ പ്രധാനമന്ത്രി തലസ്ഥാനത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ്‌ ബിജെപി പ്രവർത്തകർ ഒരുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദിയെത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിലേക്കു പോകും. അവിടെ വിവിധ…

Read More

ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പങ്കെടുക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിലെ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 22നാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുക. വി‌നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 900 വർഷത്തെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. 14 വർഷമെടുത്താണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 15,000 അതിഥികൾ ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോമനാഥ് ക്ഷേത്രം കഴിഞ്ഞാൽ ഗുജറാത്തിലെ രണ്ടാമത്തെ വലിയ ശിവക്ഷേത്രമാണ് വിസ്‌നഗർ താലൂക്കിലെ മെഹ്സാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാലിനാഥ് ധാം…

Read More

ഇതാണോ മോദിയുടെ ഗ്യാരണ്ടി, പരശുറാം എക്‌സ്പ്രസില്‍ ബോധരഹിതരായത് 18 വനിതാ യാത്രക്കാര്‍, തിക്കും തിരക്കുമായി കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതമയം

രാജ്യത്തെ സര്‍വമേഖലയിലും ബിജെപി സര്‍ക്കാര്‍ വികസനം കൊണ്ടുവന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച്‌ അവകാശപ്പെടുമ്പോഴും പൊതുജനങ്ങളുടെ തീരാദുരിതത്തിന് അറുതിയില്ല. മോദി ഗ്യാരണ്ടി എന്ന മുദ്രാവാക്യവുമായി ബിജെപി ഒരിക്കല്‍ക്കൂടി വോട്ടുതേടുമ്പോള്‍ തിക്കും തിരക്കും വൈകിയോടലും മൂലം ദുരിതത്തിലായ കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ ഈ ഗ്യാരണ്ടി തങ്ങള്‍ക്ക് വേണ്ടെന്ന് പറയുകയാണ്. കേരളത്തോട് എന്നെന്നും ചിറ്റമ്മനയം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണം. ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല വന്ദേ ഭാരത് ട്രെയിനിന്റെ പേരില്‍ മറ്റു ട്രെയിനുകള്‍ മണിക്കൂറുകളോളം…

Read More

മോദിയേയും അദ്വാനിയേയും വിമർശിച്ചു; മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയേയും വിമർശിച്ച മാധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. നിഖിൽ വാങ്ക്‌ലെ എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. നിഖിൽ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിഖിൽ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ബിജെപി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial