Headlines

വീണ്ടും മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ആർ എസ് എസ്

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. ”മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്”-…

Read More

ബോക്സ് ഓഫീസിന് തീയിട്ട് എമ്പുരാൻ; രണ്ടാം ദിവസം പൂർത്തിയാകും മുന്നേ 100 കോടി ക്ലബ്ബിൽ

100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം ചോടിപ്പിച്ച സംഘപരിവാർ ഉയർത്തിയ ഹേറ്റ് ക്യാമ്പയിൻ മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലെത്തിയത്. നൂറു കോടി ക്ലബിലെത്തിയ വിവരം മോഹൻലാലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയത്തിന്റെ ഭാഗമായതിന് ആരാധകർക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയും താരം രേഖപ്പെടുത്തി. സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കു‍മ്പോഴാണ് ഒരു…

Read More

ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരും ട്രെയ്ലർ പുറത്തിറങ്ങി

ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. മോഹൻലാൽ‌- ശോഭന കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. ട്രെയ്‌ലർ തുടക്കത്തിൽ കോമഡി ട്രാക്കിലാണെങ്കിലും…

Read More

ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുമായി എമ്പുരാൻ

            മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുന്നു. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24…

Read More

ആരാധകർ കാത്തിരുന്ന എംപുരാൻ്റെ ട്രെയ്ലർ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം…

Read More

ഛോട്ടാ മുംബൈ  മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21 ന് റി റിലീസ്

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഛോട്ടാ മുംബൈ റിറിലീസിന് ഒരുങ്ങുന്നു. നടന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിറിലീസിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സൂചന ലഭിച്ചിരിക്കുകയാണ്. ഛോട്ടാ മുംബൈയുടെ നിര്‍മാതാവായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു ഒരു ആരാധകന് നല്‍കിയ മറുപടിയാണ് റീറിലീസ് ഉറപ്പിച്ചെന്ന ആവേശം പടര്‍ത്തിയിരിക്കുന്നത് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ…

Read More

അമിതവണ്ണം കുറയ്ക്കണം; മോഹന്‍ലാല്‍, ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ പ്രചാരണത്തിന്; 10 പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അമിത വണ്ണത്തിനെതിരെ പോരാട്ടത്തിനുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം കുറയ്ക്കുന്നതിന്റെ പ്രചാരണത്തിനായി നടന്‍ മോഹന്‍ലാല്‍,ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെ വീതം നാമനിര്‍ദേശം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയാണിത്. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു….

Read More

അബ്രാം ഖുറേഷി ഇൻ ആക്ഷൻ: സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി

      ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ…

Read More

എം ടിയെ അനുസ്‌മരിച്ച് മലയാളത്തിന്റെ പ്രിയ നടന്മാർ; മോഹൻലാൽ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു

കോഴിക്കോട് : വീട്ടിലെത്തി എം ടി വാസുദേവൻ നായരെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തി. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ…

Read More

നടൻ മോഹൻലാൽ ആശുപത്രിയിൽ

കൊച്ചി: ചലച്ചിത്ര താരം മോഹൻലാൻ ആശുപത്രിയിൽ. കനത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയത്‌. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടർന്ന് മോഹൻലാലിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial