കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും
തിരുവനന്തപുരം: കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും. തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാവരും തങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു. ആറു മാസമായി പ്രണയത്തിലായിരുന്നു. കേരളത്തില്‍ തന്നെ തുടരുമോ എന്നത് ആലോചിക്കും. പിതാവ് വേറെ വിവാഹം ആലോചിച്ചപ്പോഴാണ് ഇങ്ങനെ തീരുമാനിച്ചത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നും മൊണാലിസ പറഞ്ഞു. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മഹാരാഷ്ട്ര…

