
മൂന്ന് വയസുകാരിയെ സ്കൂട്ടറിന്റെ പിന്നിൽ നിർത്തി അഭ്യാസ യാത്ര അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്
ചേർത്തല: മൂന്നുവയസ്സുകാരിയെ സ്‌കൂട്ടറിൻ്റെ സീറ്റിൽ നിർത്തി യാത്രചെയ്ത അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്. സാമൂഹികമാധ്യമത്തിൽ വന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിന് ശേഷം മുട്ടത്തിപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബി(25)ക്കെതിരേയാണു നടപടി. ഫെബ്രുവരി 26-ന് രാത്രി പതിനൊന്നരയ്ക്ക് ചേർത്തല-പതിനൊന്നാംമൈൽ-മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു ഇയാൾ കുട്ടിയെ പിന്നിൽ നിർത്തി അപകടയാത്ര നടത്തിയത്. സീറ്റിൽനിന്ന് ഡെന്നിയെ പിടിച്ചായിരുന്നു കുട്ടിയുടെ യാത്ര. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. വീഡിയോ ചേർത്തല ജോയിൻ്റ് ആർ.ടി.ഒ. കെ.ജി. ബിജുവിൻ്റെ നേതൃത്വത്തിൽ…