എംടിയെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; പുതിയ പുസ്തകത്തിനെതിരേ മക്കള്‍

കോഴിക്കോട്: ദീദി ദാമോദരനും എച്ച് മുക്കുട്ടിയും ചേര്‍ന്ന് എഴുതി ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവന്‍ നായരുടെ കുടുംബം. പ്രമീള നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ”പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച്…

Read More

എം.ടി നിളയുടെ സംഗീതം : ആലങ്കോട് ലീലാകൃഷ്ണൻ

ജ്ഞാനപീഠപുരസ്കാര ജേതാവും മലയാളിയുടെ പ്രിയപ്പെട്ട കഥാകാരനുമായ എം. ടി. വാസുദേവൻ നായരുടെ ജീവിതം സംഗീതം പോലെ സാന്ദ്രവും സുന്ദരവുമായിരുന്നുവെന്ന് കവിയും ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. എം.ടിയുടെ ഓർമ്മയ്ക്കായി തയ്യാറാക്കിയ എം.ടി.സ്മൃതി സംഗീത ആൽബം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.നിസാംഅധ്യക്ഷനായി.  അഭിജിത്ത് പ്രഭ, ആര്യ അനിൽ എന്നിവർ പങ്കെടുത്തു. നിളനദിയുടെ പശ്ചാത്തലത്തിൽ എം ടി യുടെ ഗ്രാമത്തിലും പരിസരങ്ങളെയും ചിത്രീകരിച്ച വീഡിയോ ആൽബം ഗാനരചന നിർവഹിച്ചിരിക്കുന്നത് രാധാകൃഷ്ണൻ കുന്നുംപുറമാണ്. സംഗീതം നൽകിയിരിക്കുന്നത് കവി കേരളപുരം ശ്രീകുമാർ,…

Read More

വൃക്ഷരൂപമായി സ്കൂൾമുറ്റത്ത് എം ടി കഥാപാത്രങ്ങൾ

ചിറയിൻകീഴ്:അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യു. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്. നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്. എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും പി. ടി. എയും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial