മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നു
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. നിലവിൽ 122 വീടുകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. അഞ്ച് സോണുകളിലായി തിരിച്ചു നടത്തുന്ന പ്രവൃത്തികളിൽ 344 വീടുകൾക്കായുള്ള ഭൂമി ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. 326 വീടുകളുടെ അടിത്തറ നിർമാണം പൂർത്തിയായി. 287 വീടുകളുടെ പ്ലിന്ത് ജോലികളും 243 വീടുകളുടെ ഷിയർ വാൾ നിർമാണവും കഴിഞ്ഞു. 7 വീടുകളുടെ പ്ലാസ്റ്ററിങ് ജോലികളും 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രധാന…

