മദ്യ ലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കൊലപാതകം; മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം
അരൂർ: മദ്യ ലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കൊലപാതകം. എഴുപുന്ന പാലസ് ബാറിനുള്ളിലാണ് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായത്. കുമ്പളങ്ങി വലിയ പറമ്പിൽ 32 കാരനായ നിധിൻ ആണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി അരൂർ പോലീസ്. സംഭവത്തിലുൾപ്പെട്ട നാലു പേരെയാണ് എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി 9.50 ന് പാലസ് ബാറിനുള്ളിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് അടിപിടിയിലും കൊലപാതകത്തിലും എത്തി. മദ്യപിച്ച ശേഷം ബൈക്കിൽ ബാറിനു പുറത്തേക്ക് വന്ന…

