കോഴിക്കോട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിപറമ്പ് മാക്കിനിയാട്ട് വീട്ടിൽ ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിറാമിനെ (29) കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന അഭിറാം പിതാവുമായി വഴക്കിടാറുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. തിങ്കളാഴ്ചയും ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ തടിക്കഷണം ഉപയോഗിച്ച് അഭിറാം ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശശിധരൻ പിന്നീട് മരിച്ചു. സംഭവത്തിൽ…

Read More

മദ്യപാനത്തിനിടെയുണ്ടായ തർക്കം; കൊല്ലം പുത്തൂരിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തർക്കം രൂക്ഷമായതോടെ സുനിൽകുമാർ ആദർശിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു

കോന്നി: കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം.കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ എന്ന കണ്ണൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായത്. വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് അനിലിന് ബന്ധുവിന്റെ ചവിട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ സുനിലിന്റെ മകൻ സുധീഷ് (27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങറയിലാണ് അനിൽ തമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് വീട് വച്ചിരുന്നു….

Read More

കർണാടകയിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കോൺഗ്രസ് നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. മുദരങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഡേവിഡ് ഡിസൂസക്ക് ബാറും പൊതുഗതാഗത സർവീസ് സ്ഥാപനവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉഡുപ്പിയിലെ പഡുബിദ്രിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ബൈണ്ഡൂരിൽ വെച്ച് പിടികൂടുകയായിരുന്നു….

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു.

ചത്ര: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന പ്രതി, അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി മുഴുവൻ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ, ചൊവ്വാഴ്ച രാവിലെയാണ് അവൾ തിരിച്ചെത്തിയത്. തുടർന്ന് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് വെളിപ്പെടുത്തി….

Read More

15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ 17 മുതല്‍ 19 വരെ പ്രായമുള്ള മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ്…

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാവ്

അമ്മാൻ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ജോർദാനിൽ സർവകലാശാല വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ജോർദാൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർഥിനിയായ നൂർ ബർഗലാണ് കൊല്ലപ്പെട്ടത്. അമ്മാനിലെ പ്രിൻസ് ഹസ്സൻ മേഖലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യാസിർ അല്ലഹാം എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന നൂറിനെ പ്രതി അപ്രതീക്ഷിതമായി ആക്രമിച്ച് നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ്…

Read More

വീട്ടില്‍ അതിക്രമിച്ച്‌ കയറി 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി; മുഖവും തലയും തകര്‍ത്ത നിലയില്‍ മൃതദേഹം

       ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ 15 വയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലൈംഗികാതിക്രമവും കൊലപാതകവും നടന്നതായി സംശയിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച രാത്രി ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം പെണ്‍കുട്ടി തനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ…

Read More

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് അയച്ച് ഭർത്താവ്

       കർണാടകയിൽ വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് 23കാരിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഭാര്യ ജീവനുവേണ്ടി പൊരുതുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കൾക്ക് വീഡിയോ കോളിലൂടെ കാണിച്ചതായും പൊലീസ് അറിയിച്ചു. ബാഗൽകോട്ട് ജില്ലയിലെ ഗലഗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഭാഗ്യശ്രീ ജിഗളൂർ (23) ആണെന്നും പ്രതി ഭർത്താവ് പ്രവീൺ ജിഗളൂർ ആണെന്നും പൊലീസ് തിരിച്ചറിഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, പ്രവീൺ ഭാര്യയെ മരക്കഷണം ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടിൽ തൂക്കിലേറ്റിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഭാര്യ ശ്വാസത്തിനായി പിടയുന്നതിന്റെ ദൃശ്യങ്ങൾ…

Read More

8 മാസം ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയില്‍ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചാണ് ഈ ദാരുണ സംഭവം നടന്നത് മദ്യപാനിയായ ഹനീഫ് മൻസൂരി എന്നയാളാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതുലച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതില്‍ നിന്ന് മനീഷ തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial