Headlines

കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു

കോന്നി: കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം.
കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ എന്ന കണ്ണൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായത്. വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് അനിലിന് ബന്ധുവിന്റെ ചവിട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ സുനിലിന്റെ മകൻ സുധീഷ് (27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങറയിലാണ് അനിൽ തമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് വീട് വച്ചിരുന്നു.

ഈ വീടിന്റെ അവകാശത്തെ തുടർന്നുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സുധീഷ് അനിലിനെ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. അനിലിന്റെ മൃതദേഹം കോന്നി ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ സുധീഷ് പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: