ഭർത്താവിനെ വകവരുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസ്; രേഷ്മ ബീവിയും ബീരുവും കുറ്റക്കാരെന്ന് കോടതി
തൃശൂർ: വാടകവീട്ടിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവിയും കാമുകൻ ബീരുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തൃശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രതികൾ രണ്ട് പേരും ജീവപര്യന്തം തടവിനും 3 ലക്ഷം രൂപ വീതം പിഴയ്ക്കും പുറമെ, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം അധിക തടവും ഒരു ലക്ഷം രൂപ വീതം പിഴയും അനുഭവിക്കണം. 2021 ഡിസംബർ 13-ന് പുലർച്ചെ ഒരു…

