
കൊൽക്കത്തയിൽ ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പ്രതിയുടെ മൊഴി
കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പ്രതിയുടെ മൊഴി. പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോഡിൽ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും ആണ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായി സിബിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആണ് ഇയാൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ആർജി കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിൻ്റെ സഹോദരനെ…