Headlines

ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത് ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍…

Read More

കാമുകനൊപ്പം ഒളിച്ചോടിയ മകളെ ക്രൂരമായി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

പാറ്റ്ന: കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ബിഹാര്‍ സ്വദേശിയായ മുകേഷ് സിങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും സഹപാഠിയുമായ യുവാവിനൊപ്പമാണ് 25 കാരിയായ സാക്ഷി ഒളിച്ചോടിയത്. മറ്റൊരു ജാതിയിൽ പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഏപ്രില്‍ ഏഴിനാണ് സാക്ഷി പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. കാമുകനൊപ്പം ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ സാക്ഷിയെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത് മാര്‍ച്ച് നാലിനാണ് സാക്ഷിയും കാമുകനും ചേര്‍ന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടിയത്. രണ്ടുപേരും അടുത്ത…

Read More

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കാറിനുള്ളില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി

റായ്പൂര്‍: ഛത്തീസ് ഗഡില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാറിനുള്ളില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഛത്തീസ് ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഓം നഗര്‍ സ്വദേശിനിയായ ആറു വയസ്സുകാരിയെയാണ് ഞായറാഴ്ച മുതല്‍ കാണാതാകുന്നത്. നവരാത്രിയോട് അനുബന്ധിച്ച് ബന്ധുവീട്ടില്‍ കന്യാപൂജയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുട്ടി. പിന്നീട് കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ാെപലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍…

Read More

വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ചെന്നൈ: വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഒരു റോഡപകടത്തിൽ അവർ മരിച്ചതായി കുടുംബം കരുതിയെങ്കിലും, പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്നും കാമുകനാണ് കുറ്റവാളിയെന്നും കണ്ടെത്തി. വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. സഹപ്രവർത്തകനായ ദീപൻ എന്ന യുവാവുമായി ഇവർ…

Read More

ഇതരജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം; വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി സഹോദരന്‍

തിരുപ്പുര്‍: തമിഴ്‌നാടിനെ വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. തിരുപ്പുര്‍ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥിനിയായ സഹോദരിയെ സഹോദരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പോലിസ് അറസ്റ്റ് ചെയ്തു.

Read More

ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിലുള്ള അസാധാരണ ശബ്ദം; പോലീസെത്തി ഡോർ തകർത്ത് അകത്തു കടന്നപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഒപ്പം യുവാവും

കൊൽക്കത്ത: ഫ്ലാറ്റിനുള്ളിൽ ഉച്ചത്തിലുള്ള ശബ്ദം കേട്ടെന്ന വിവരത്തെത്തുടർന്നെത്തിയ പോലീസ് കണ്ടത് മുറിക്കുള്ളിൽ യുവതിയുടെ മൃതദേഹം, ഒപ്പം മൃതദേഹത്തിനടുത്ത് യുവതിയുടെ ആൺ സുഹൃത്തും. യുവാവിനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റിയിലെടുത്തു. ബാറിൽ ഡാൻസറായി ജോലി ചെയ്യുന്ന മനീഷ റോയ് എന്ന യുവതിയെ കൊൽക്കത്ത ബഗൈതിയിലെ ദേശ്ബന്ധു നഗറിലുള്ള വാടക അപ്പാർട്ട്മെന്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. യുവതി മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചുവെന്നും…

Read More

അന്യ ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെയാണ് സഹോദരൻ തലയ്ക്കടിച്ച് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിക്കാരനായ യുവാവുമായി ഉണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവാവിനും കുടുംബത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. തുടർന്ന് കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ…

Read More

അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ

വിസ്കോൺസിൻ: അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. കൊലപാതക ശേഷം മൃതദേഹങ്ങൾക്കൊപ്പം രണ്ട് ആഴ്ചയോളമാണ് 17കാരൻ കഴിഞ്ഞത്. നികിത കസാപ് എന്ന കൗമാരക്കാരനെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കി. അമേരിക്കയിലെ വിസ്കോൺസിനിലെ വുകേഷാ സ്വദേശികളായ 35കാരി ടാറ്റിയാന കസാപ്, 51കാരനായ രണ്ടാനച്ഛൻ ഡൊണാൾഡ് മേയർ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ ഏപ്രിൽ 9ന് ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നതിന് പിന്നാലെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

Read More

ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, അമ്മ പിടിയിൽ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശിനിയായ 21 വയസ്സുള്ള പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ…

Read More

കിളിമാനൂരിൽ യുവാവിനെ സുഹൃത്ത് അടിച്ചു കൊലപ്പെടുത്തി

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial