നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപെടുത്തിയ കേസ് വിധി ഇന്ന് .
മണ്ണാർക്കാട്: നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് പറയും. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് സ്വന്തം മുത്തശ്ശിയെ വിഷം നൽകി കൊലപ്പെടുത്തിയത്. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഇവർ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം വിഷം ചേർത്ത നോമ്പ് കഞ്ഞി നൽകി. മരണം ഉറപ്പാക്കിയ…

