തൃശ്ശൂരിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ചെറുമകൻ വെട്ടിക്കൊന്നു
തൃശൂർ: മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചു മകൻ തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്നു. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ (27) ആണ് പ്രതി. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്ന അക്മൽ കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ ചികിത്സക്ക് ശേഷം വീട്ടിലെത്തിയത്. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ചികിത്സ. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്….

