
ബജറ്റിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് സുരേഷ് ഗോപിയുടെ വിവാദപ്രസ്താവന: കവി മുരുകൻ കാട്ടാക്കട
ബജറ്റിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് സുരേഷ് ഗോപിയുടെ വിവാദപ്രസ്താവനയെന്ന് കവി മുരുകൻ കാട്ടാക്കട. അതിനുവേണ്ടി സുരേഷ് ഗോപിയുടെ ഉള്ളിലെ നിലവാരത്തിനനുസരിച്ചുള്ള സെന്റിമെന്റ്സാണ് ഉയർത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. താമര ഉണ്ടാകുന്നത് ചെളിയില്‍ നിന്നാണെല്ലോ, അപ്പോ ചെളി മനസ്സുള്ള മനുഷ്യര്‍ ഇപ്പോൾ ധാരാളമുണ്ട്. അതിന്റെ ഒരു അടയാളപ്പെടുത്തലാണ് ഇപ്പോഴത്തെ സുരേഷ്ഗോപിയുടെ പ്രസ്താവന എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴും വെളിച്ചം വന്നിട്ടില്ലാത്ത മനസും കൊണ്ട് നടക്കുന്ന വെറും ശരീരമാണവര്‍. ഇത്തരം ആളുകള്‍ക്ക് മേല്‍ക്കൈ ഉണ്ടാകുമ്പോഴാണ് അഫ്ഗാനിസ്ഥാന്‍ ഉണ്ടാകുന്നത്. ജാതിയും മതവും…