സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല
കണ്ണൂർ: സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. രാഷ്ട്രീയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം. സിഎംപി നേതാവ് സി പി ജോൺവിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നു.പിന്നാലെയാണ് പിന്മാറ്റം. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. കണ്ണൂരിൽ സിപിഐഎം അനുകൂല എംവിആർ ട്രസ്റ്റിന്റെ എംവി രാഘവൻ അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗ് നേതാവ് പികെകുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആദ്യംഅറിയിച്ചിരുന്നത്. എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി…

