
നവകേരള ബസ് വീണ്ടും നിരത്തിലിറക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി; ടിക്കറ്റ് നിരക്ക് കുറച്ചു
തിരുവനന്തപുരം: വിവാദമായ നവകേരള ബസ് വീണ്ടും നിരത്തിലിറക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ കുറച്ചു. ഒപ്പം ബസിന്റെ രൂപ ഘടനയിൽ വീണ്ടും മാറ്റം വരുത്തി. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലായിരുന്നു ബസ്. നിർമാണം പൂർത്തിയായതോടെ ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. തുടക്കത്തിൽ ബെംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1280 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ…