Headlines

കൈതക്കാട് നവോദയ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിഞ്ചയം :കൈതക്കാട് നവോദയ ഗ്രന്ഥശാലയുടെ 36-മത് വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. സാംസ്ക്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് മുരളി കൈതക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി അനന്തു ജെ എസ് സ്വാഗതം പറഞ്ഞു.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി അംബിക, എഴുത്തുകാരനായ തേക്കട വേണു എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി ആകാശ്  എം നന്ദി പറഞ്ഞു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കലാപരിപാടികളിലെ വിജയികൾക്കും ഉപഹാരങ്ങൾ നൽകി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial