നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു
കല്‍പ്പറ്റ: കേരളത്തിലെ നക്‌സല്‍ ബാരി പ്രസ്ഥാനത്തിന്റെ പ്രധാനിയും മുതിര്‍ന്ന നക്‌സലൈറ്റ് നേതാവുമായ കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് അദ്ദേഹം മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് കെഎസ്എഫില്‍ വര്‍ഗീസിന്റെ (നക്‌സലൈറ്റ് വര്‍ഗീസ്) കൂടെ പ്രവൃത്തിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. സിപിഎം പിളര്‍ന്നപ്പോള്‍ നക്‌സല്‍ ബാരി പ്രസ്ഥാനത്തിനൊപ്പമാണ് കൃഷ്ണന്‍ ഉറച്ചു നിന്നത്. അന്ത്യം വരെ ആ രാഷ്ട്രീയ പാതയില്‍ തന്നെയായിരുന്നു. അടിയന്തരാവസ്ഥയിലും…

