ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തെക്കുറിച്ച് ഇനി വിദ്യാര്‍ഥികള്‍ പഠിക്കും; പ്രത്യേക പാഠഭാഗം തയ്യാറാക്കാന്‍ എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി. പ്രത്യേക പാഠഭാഗമായി ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും ഉള്‍പ്പെടും ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി…

Read More

ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ജഹാന്റെയും ചരിത്രം ഒഴിവാക്കി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി : ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ ജഹാന്റെയും ചരിത്രം ഒഴിവാക്കി എന്‍സിഇആര്‍ടി. ഈ വര്‍ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഡല്‍ഹി സുല്‍ത്താനേറ്റിനെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും പഠിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ 12ാം നൂറ്റാണ്ടിന് മുമ്പുവരെയുള്ള കാലത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹി സുല്‍ത്താനേറ്റിനെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും പഠിപ്പിക്കുന്നത് എട്ടാം ക്ലാസിലാണ്. ഈ പാഠപുസ്തകത്തിലാണ്…

Read More

പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ അഴിച്ചുപണി; ഖാലിസ്ഥാൻ പരാമർശവും ഇന്ത്യ – ചൈന സംഘർഷവും ഒഴിവാക്കി

ഡൽഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിൽ അടിമുടി മാറ്റം. പാഠപുസ്തകത്തിൽ പുത്തൻ അഴിച്ചുപണി നടത്തിയതായി റിപ്പോർട്ട്. ഇന്ത്യയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങളാണ് നീക്കം ചെയ്തത്. കൂടാതെ മറ്റുചില ഭാഗങ്ങൾ പൗസ്തകത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ഉള്ളടക്കത്തില്‍ കശ്മീർ പുനസംഘടന ചേർത്തതായി റിപ്പോർട്ട്. ഇന്ത്യ – ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ ഭാഗം നീക്കിയാണ് ചൈനയുടെ പ്രകോപനമാണ് കാരണമെന്ന ഭാഗം ഉള്‍പ്പെടുത്തിയത്. ഇന്ത്യൻ…

Read More

ബാബ്റി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപവും ‘കട്ട്’; പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി

ദില്ലി: പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ എൻസിഇആർടി വരുത്തിയിരിക്കുന്നത്. അയോഗ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന ഒരു മാറ്റം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന…

Read More

സ്കൂൾ കുട്ടികൾ പഠിക്കേണ്ട ചരിത്രപുസ്തകങ്ങൾ വെട്ടിത്തിരുത്തി എൻസിഇആർടി

ന്യൂഡൽഹി: ചരിത്ര പാഠപുസ്തകങ്ങളിൽ വെട്ടിത്തിരുത്തലുമായി എൻസിഇആർടി. ഏഴുമുതൽ 12 വരെ ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകങ്ങളിലാണ് എൻസിഇആർടി ചില പാഠഭാ​ഗങ്ങൾ ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തത്. ഹാരപ്പൻ സംസ്കാരത്തിന്റെ ഉദ്‌ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാർമാരുടെ ചരിത്രം എന്നിവ പരാമർശിക്കുന്ന പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസിഇആർടി പാഠപുസ്തകത്തിൽ സുപ്രധാന കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലും വരുത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സി.ബി.എസ്.സിക്ക് കൈമാറി. പന്ത്രണ്ടാം ക്ലാസിലെ ‘തീംസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial