Headlines

എന്‍ഡിഎയുമായി സഹകരിക്കാന്‍ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി

കോട്ടയം: എന്‍ഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി.സി. ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.ബിജെപി, എന്‍ഡിഎ നേതൃത്വവുമായി തുടര്‍ചര്‍ച്ചകള്‍ക്കായി അഞ്ചംഗസമിതിയെ നിയോഗിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വോട്ട് നേടാന്‍ കഴിഞ്ഞെങ്കിലും…

Read More

എൻ.ഡി.എയുടെ ഭാഗമാകാനില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം; നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: എൻ.ഡി.എ.യുടെ ഭാഗമാകാൻ ജെ.ഡി.എസ് കേരള ഘടകം ഇല്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷൻ ദേവഗൗഡയോടാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം കേരളഘടകം നിൽക്കില്ലെന്ന നിലപാട് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. തീരുമാനം വേഗത്തിൽ ആക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപീകരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി…

Read More

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ചെന്നൈ: എഐഎഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. എൻഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു.ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവർഷമായി തങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മിൽ പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ,…

Read More

എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ കർണ്ണാടക ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്ന് സൂചന. പാർട്ടി വിടുന്ന ജെ.ഡി.എസ് നേതാക്കൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ യോഗം ചേർന്നു.12 ജെ.ഡി.എസ് എം.എൽ.എമാർ സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജെ.ഡി.എസ് എം.എൽ.എമാരുമായി ചർച്ച നടത്തുന്നുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതായി…

Read More

‘കേരളത്തിലെ ജെ.ഡി.എസ്, എൻ.ഡി.എയുടെ ഭാഗമാകില്ല’; മാത്യു ടി തോമസ് ,പുതിയ ലയനം ഒക്ടോബർ 7 ന് തീരുമാനിക്കും.

തിരുവനന്തപുരം: കേരളത്തിലെ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു.ടി.തോമസ്. ഒക്ടോബർ 7ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പുതിയ ലയനം തീരുമാനിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർക്കുന്നു. കൂറുമാറ്റ നിരോധനിയമം നിലവിലുള്ളതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപീകരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ.ഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. നിതീഷ് കുമാറിന്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിതദാസൻ നാടാർ നിർദ്ദേശിച്ചത് എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത്…

Read More

കർണാടകയിൽ ബിജെപിയുമായി കൈകോർത്ത് ജെഡിഎസ്; ലോക്‌സഭാ തെരഞ്ഞടുപ്പിൽ ഒന്നിച്ച് മത്സരിക്കും.

ബെംഗളൂരു: കർണാടകയിൽ ബി.ജെ.പിയുമായി കൈകോർത്ത് ജെ.ഡി.എസ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടാനാണ് ഇരു പാർട്ടികളും തമ്മിൽ ധാരണയായിരിക്കുന്നത്.ബിജെപിയും ജെഡിഎസും സഖ്യം ഉറപ്പിച്ചതായി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. നാല് സീറ്റുകൾക്കാണ് ധാരണയായതെന്നും ജെഡിഎസിന് നാല് ലോക്‌സഭാ സീറ്റുകൾ അമിത് ഷാ സമ്മതിച്ചതായും യെദ്യൂരപ്പ ബെംഗളൂരുവിൽ പറഞ്ഞു. ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയെയും അടുത്തിടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. ബിജെപിയും ജെഡിഎസും സഖ്യത്തിലേർപ്പെടുമെന്ന് അന്നത്തെ യോഗം സൂചന നൽകിയിരുന്നു. സഖ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial