സംസ്ഥാന സർക്കാർ പുതിയ സിനിമാനയം രൂപപ്പെടുത്തുന്നു
കേരളത്തിലെ സിനിമാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പുതിയ സിനിമാനയം രൂപപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ജി.എസ്.ടി. കൗൺസിൽ എന്നിവയുമായി കൂടിയാലോചിച്ച് സിനിമാ ടിക്കറ്റുകളിൽ ഈടാക്കുന്ന വിനോദനികുതി പൂർണമായും ഒഴിവാക്കാൻ സർക്കാർ അംഗീകരിച്ച സിനിമാനയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾ ഏറെക്കാലമായി മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് ഇത്. ജി.എസ്.ടി. വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് നൽകുന്നതിലൂടെ ഇരട്ട നികുതി ഒഴിവാക്കാനും നയത്തിൽ നിർദ്ദേശിക്കുന്നു. സിനിമാ മേഖലയിൽ വനിതകൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും…

