തെരഞ്ഞെടുപ്പ് ചൂടിൽ കേരളം: സംസ്ഥാനത്ത് 4,66,408 കന്നിവോട്ടർമാർ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2,71,42,952 വോട്ടർമാരാണ് ആകെ പട്ടികയിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഇതിൽ 1,39,21,868 സ്ത്രീകളും 1,32,20,811 പുരുഷന്മാരും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 4,66,408 കന്നിവോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കാത്തിരിക്കുകയാണ്. വായോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണ പ്രത്യേകതകളുണ്ട്. 100 മുതൽ 109 വയസ്സുവരെയുള്ള 1,501 വോട്ടർമാരും 110 മുതൽ 119 വയസ്സുവരെയുള്ള 54 പേരും പട്ടികയിലുണ്ട്. പ്രായം…

