ഒരുപാട് പോരായ്മകൾ കേരളത്തിലുണ്ട്. എന്നിരുന്നാലും നമ്മുടെ നാടാണ് ഒരുമിച്ച് നിന്ന് നാടിനെ ഉയർത്തികൊണ്ട് വരണമെന്ന് ഞാൻ ചിന്തിച്ചിരുന്നു നടനും ട്രാവലറുമായ നിഹാൽ പിള്ള
ഇന്നത്തെ കേരളം കാണുമ്പോൾ മറ്റെവിടെയെങ്കിലും പോയി താമസിച്ചാലോ എന്ന് ചിന്തിച്ചു പോകുന്നെന്ന് നടനും ട്രാവലറുമായ നിഹാൽ പിള്ള. ലഹരി ഉപയോഗ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തനിക്കുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് നിഹാൽ. മൂന്ന് വർഷം ലഹരി ഉപയോഗിക്കുന്ന ആൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ഇന്നയാൾ ജീവിതത്തിന്റെ അവസാന നാളുകളിലാണെന്നും നിഹാൽ പറഞ്ഞു. കേരളത്തിന് ഒരുപാട് പോരായ്മകളുണ്ടെങ്കിലും നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ട് വരണമെന്ന ചിന്ത ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കേരളം കാണുമ്പോൾ വേറെ എവിടേലും പോയി താമസിച്ചാലോന്ന് പോലും ചിന്തിച്ച് പോകുന്നെന്നും…

