നിലമ്പൂർ ആര്യാടൻ ഷൗക്കത്തിൻ്റെ ഭൂരിപക്ഷം 11005, ആവേശത്തിൽ യുഡിഎഫ്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിലമ്പൂർ തൂക്കി ആര്യാടൻ ഷൗക്കത്ത്. വഴിക്കടവ് പഞ്ചായത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മൂന്ന് റൗണ്ടിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് എടുത്തെങ്കിലും അത് പ്രതീക്ഷിച്ച നിലയില്‍ എത്തിയില്ല. ഇവിടെ പിവി അന്‍വര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ യുഡിഎഫ് ആശങ്കയിലായി. എന്നാല്‍ നാലാം റൗണ്ടില്‍ മൂത്തേടം പഞ്ചായത്ത് എണ്ണി തുടങ്ങിയതോടെ ഷൗക്കത്തിന്റെ ലീഡ് ആശ്വാസകരമായ നിലയിലേക്ക് ഉയര്‍ന്നു. എടക്കര പഞ്ചായത്ത് കൂടി എണ്ണി തുടങ്ങിയതോടെ ലീഡ് 4800ലേക്ക് കുതിച്ചു. ആറാം റൗണ്ട്…

