24 വർഷമായി ഒളിവിൽ;ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
വയനാട്: ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വയനാട് സ്വദേശി സൈനുദ്ദീൻ (52) ആണ് പിടിയിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞ ഇയാളെ കൽപറ്റയിൽ നിന്നാണ് പിടികൂടിയത്. ഏറെ ചർച്ചയായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണക്കേസുകളായിലെ പ്രതിയാണ് പിടിയിലായ സൈനുദ്ദീൻ. തലശേരി പോലീസാണ് ഇയാളെ കല്‍പറ്റയില്‍ നിന്നും പിടികൂടിയത്. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ ഇപ്പോൾ പിടികൂടിയിട്ടുണ്ട്. തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന…

