
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചു കോൺഗ്രസിൽ തർക്കം രൂക്ഷം.
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും കോൺഗ്രസിൽ തർക്കം രൂക്ഷം. പി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുമ്പോൾ അതിനെ ശക്തിയുക്തം എതിർക്കുകയാണ് വലിയൊരു വിഭാഗം നേതാക്കൾ. സിപിഎമ്മിന്റെ ഭാഗമായി നിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ ഉയർത്തിയ അടിസ്ഥാന രഹിത ആരോപണങ്ങൾ തിരിഞ്ഞുകൊത്തുമെന്ന അഭിപ്രായവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. കെ പി സി സി പ്രസിഡന്റ് കെ സുധാരനാണ് പി വി അൻവറിനെ മുന്നണിക്കൊപ്പം കൂട്ടണമെന്ന നിലപാട് സ്വീകരിക്കുന്നവരിൽ…