Headlines

പാലക്കാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട്: കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു. പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയനാണ് സിപിഎമ്മിൽ ചേർന്നത്. ഷൊർണൂർ നഗരസഭാംഗമായ ഇദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വമെന്ന് ഷെർണൂർ വിജയൻ ആരോപിച്ചു. അതുകൊണ്ടാണ് ഞാൻ സിപിഐഎമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial