പെൻഷൻ വാങ്ങുന്നവർക്കുള്ള അറിയിപ്പ്; വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി 6 മാസം നീട്ടി
തിരുവനന്തപുരം: കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിയിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയരുതെന്ന് മന്ത്രി വകുപ്പിന് നിർദ്ദേശിച്ചു. ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, ഒരിക്കൽ പോലും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തിൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മുമ്പ് ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31…

