വീടിന് മുന്നിൽവെച്ച ബൈക്കിനെ ചുറ്റിപ്പറ്റി 2 പേർ, വശപ്പിശക് തോന്നിയതോടെ ഉടമ ചോദ്യം ചെയ്തു; പെട്രോൾ മോഷ്ടിക്കാൻ ശ്രമം, അക്രമം
തിരുവനന്തപുരം : വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം. പ്രദേശവാസിയായ അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം രണ്ടുപേർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടതാണ് സംഭവങ്ങൾക്ക് തുടക്കം. സമീപവാസിയായ അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും ചേർന്നായിരുന്നു പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ…

