വിവാഹമുഹൂർത്തങ്ങൾ എടുക്കാൻ വിട്ടുപോയ ഫോട്ടോഗ്രാഫർ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കോട്ടയം : വിവാഹ ഫോട്ടോഗ്രഫിക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ലെന്ന ദമ്പതിമാരുടെ പരാതിയിൽ ഫോട്ടോഗ്രാഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. രണ്ടര ലക്ഷം രൂപ ദമ്പതിമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് സ്ഥാപനത്തിനെതിരെയാണ് നടപടി. പൊൻകുന്നം ആറ്റിക്കൽ കൊച്ചുപറമ്പിൽ സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷുമാണ് പരാതി നൽകിയത്. വെഡ്ഡിംങ് ഫോട്ടോഗ്രാഫിക്ക് ദമ്പതികൾ മുൻകൂറായി നൽകിയ 80,000 രൂപയും തിരിച്ചുനൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്…

