
സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് 2021, 2022ന് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 2021- ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. മത്സരത്തിന് ഒരാൾക്ക്…