‘ഏതാണ് മീനെന്ന് ചോദിച്ചു, ചൂരയെന്ന് മറുപടി കേട്ടപ്പോള്‍ പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി’; പരാമര്‍ശത്തില്‍ ഉറച്ച് സി.ദിവാകരൻ
തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ നിന്ന് പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയെന്ന പരാമർശത്തില്‍ ഉറച്ച് സിപിഐ നേതാവ് സി.ദിവാകരൻ ‘ജാഥയില്‍ ക്യാപ്റ്റനായിരുന്ന പിണറായിയുടെ കൂടെ രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. എന്ത് മീനാണ് ഇതെന്ന് പിണറായി ചോദിച്ചെന്നും ചൂരയെന്ന് മറുപടി കേട്ടപ്പോള്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്. എന്നാല്‍ തന്‍റെ പ്രതികരണം കൗതുകമായി കരുതണമെന്നും വിവാദമക്കേണ്ട ആവശ്യം ഇല്ലെന്നും സി.ദിവാകരൻ…

