എസ്.എ.ടിയിൽ കുഞ്ഞിന് 10 ലക്ഷത്തിന്റെ മരുന്ന് സൗജന്യം; പിഎൻ രോഗികൾക്ക് സമഗ്ര ചികിത്സ നൽകുന്ന ആദ്യ സംസ്ഥാനം
തിരുവനന്തപുരം: രാജ്യത്താദ്യമായി പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (PN) ബാധിച്ചവർക്ക് സർക്കാർ തലത്തിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി കേരളം മാതൃകയാകുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘കെയർ’ (CARE) പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളും മറ്റ് ചികിത്സാ സേവനങ്ങളും ലഭ്യമാക്കുന്നത്.തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്ക് പത്ത് ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിക്കൊണ്ടാണ് ഈ ചികിത്സാ ഘട്ടത്തിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ എൻ.പി.ആർ.ഡി (NPRD) പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ചികിത്സാ സഹായം ലഭിക്കാൻ പ്രയാസപ്പെട്ടിരുന്ന അപൂർവ രോഗികൾക്ക്, ആരോഗ്യ മന്ത്രി…

