
ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവർ, വീട്ടിൽ പോയി ഷാൾ അണിയിച്ചുബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ
കണ്ണൂർ: സിപിഎം നേതാവ് ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സുധാകരനെ വീട്ടിൽ പോയി കണ്ട് ഷോൾ അണിയിച്ചെന്നും ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ പോലെയായിരുന്നെങ്കിൽ ഇ പി ജയരാജൻ ഇപ്പോൾ ബിജെപി വേദിയിലുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്യൂണിസ്റ്റുകാർ യഥാർഥ സഖാവായി കണക്കാക്കുന്ന ജി സുധാകരനെ ഞാൻ വീട്ടിൽ പോയി…