144.17 കോടി ജനസംഖ്യ
ഇന്ത്യ ഒന്നാം സ്ഥാനത്ത്;
രണ്ടാമത് ചൈന
ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. 142.5 കോടിയോടെ ചൈന രണ്ടാം സ്ഥാനത്താണ്. യു എൻ എഫ് പി എ (യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി 2024’ റിപ്പോർട്ടിലാണ് കണക്കുകൾ. ഇന്ത്യയുടെ ജനസംഖ്യയിൽ 24 ശതമാനം പേർ 14 വയസ്സ് വരെ പ്രായം ഉള്ളവരും 17 ശതമാനം പേർ 10 വയസ്സ് മുതൽ…

