ഛത്തീസ്ഗഡ‍് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്ക്
തൃശൂര്‍: കേരള മനസാക്ഷിയെ നടുക്കിയ സംഭവമാണ് പാലക്കാട് ജില്ലയിലെ വാളയാറിലുണ്ടായത്. ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റുമോർട്ടം റിപോർട്ട് റിപ്പോർട്ട് പുറത്ത്. പ്രാഥമിക പരിശോധന ഫലം പുറത്തുവരുമ്പോൾ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് റാം നാരായണന്‍റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നാണ് വിവരം. റാം നാരായണന്‍റെ തല മുതൽ കാലുവരെ ശരീരത്തിൽ ആകമാനം 40ലധികം മുറിവുകളാണ് ഉള്ളതെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. പുറത്ത് മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരത്തിൽ ചവിട്ടിയതിന്‍റെയും നിലത്തിട്ട്…

