
മകനെ പെണ്‍സുഹൃത്തുമായി കണ്ട ദേഷ്യത്തിൽ മകനെയും സുഹൃത്തിനെയും പരസ്യമായി മര്‍ദിച്ചു മാതാപിതാക്കൾ
കാന്‍പുര്‍: തങ്ങളുടെ മകനൊപ്പം മകന്റെ പെണ്‍സുഹൃത്തിനെയും മാതാപിതാക്കള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ഗുജൈനിയിലാണ് സംഭവമുണ്ടായത്. ശിവ് കിരണ്‍ – സുശീല ദമ്പതിമാരാണ് ഇവരുടെ 21 വയസുകാരനായ മകന്‍ രോഹിത്തിനെയും ഇയാളുടെ പെണ്‍സുഹൃത്തിനെയും പരസ്യമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മകനെ പെണ്‍സുഹൃത്തിനൊപ്പം കണ്ടതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രോഹിത്തും പെണ്‍സുഹൃത്തും റോഡരികിലെ ഭക്ഷണശാലയില്‍നിന്ന് ചൗമെയ്ന്‍ കഴിക്കുന്നതിനിടെയാണ് മകനെ മാതാപിതാക്കള്‍ കണ്ടത്….