എല്ലാ ക്യുആർ കോഡുകളും സ്കാൻ ചെയ്യാൻ വരട്ടെ! എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്
യുപിഐ പേയ്മെന്റുകൾ എല്ലാവരും ഉപയോഗിക്കുന്ന കാലത്ത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യൂആർ കോഡ് ജനറേറ്റ് ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്യൂആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.ഇമെയിലിലെയും എസ്എംഎസിലെയും…

